KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല പരമ്പരാഗത കാനനപാത എരുമേലിയിൽ ഔപചാരികമായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു

എരുമേലി :ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി – കാളകെട്ടി പാത എരുമേലിയിൽ ഔദ്യോഗികമായി തുറന്നു. വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. അനന്തഗോപൻ, കൊച്ചമ്പലത്തിൽ നിന്നാരംഭിക്കുന്ന കാനനപാത തീർത്ഥാടകർക്കായി തുറന്ന് നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. .

ചടങ്ങിൽ ശബരിമല എഡിഎം നേയും, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറേയും ദേവസ്വം ബോർഡ് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.ചടങ്ങിൽ ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ ഐഎഎസ് , ദേവസ്വം ബോർഡ് അംഗങ്ങളായ പി.എൻ തങ്കപ്പൻ , അഡ്വ. മനോജ് ചരളേൽ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ എ. അജിത് കുമാർ , ഡപ്യൂട്ടി കമ്മീഷണർ ജി. ബൈജു , എക്സിക്യൂട്ടീവ് എൻജിനീയർ ജി എസ് ബൈജു , അസി. കമ്മീഷണർ ആർ.എസ് ഉണ്ണികൃഷ്ണൻ , അസി. എൻജിനീയർ വിജയമോഹൻ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.പി സതീഷ് കുമാർ , എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി ജയകുമാർ , ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം.ബി ജയൻ എന്നിവർ പങ്കെടുത്തു. .

error: Content is protected !!