KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ മോഷണം : തീർത്ഥാടകരുടെ പണവും ഫോണും മോഷ്ടിച്ചു .

എരുമേലി : അരലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും അയ്യപ്പ ഭക്തരുടെ കാറിൽ നിന്നും മോഷ്ടിച്ചു. ശനിയാഴ്ച രാവിലെ എരുമേലി ഓരുങ്കൽകടവിന് സമീപമാണ് സംഭവം. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് തകർത്താണ് അര ലക്ഷം രൂപയും ഏഴ് ഫോണുകളും മോഷ്ടിച്ചത്.

തമിഴ്നാട് തേനി സ്വദേശികളും അയ്യപ്പഭക്തരുമായ പത്തംഗ സംഘം കുളി കഴിഞ്ഞ് തിരികെ കാറിനടുത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അന്വേഷണം ആരഭിച്ചെന്നും വിരലടയാള വിദഗ്ധ സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തിയെന്നും പോലിസ് അറിയിച്ചു.

error: Content is protected !!