പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് അ​ജീ​വ​നാ​ന്തം ത​ട​വ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് അ​ജീ​വ​നാ​ന്തം ത​ട​വ്. വി​വി​ധ വ​കു​പ്പു​ക​ളി​യാ​യി ത​ട​വ് വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ക്ക​ണം. ഇ​ത് കൂ​ടാ​തെ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെങ്കി​ൽ ആ​റു മാ​സം കൂ​ടി ത​ട​വും അ​നു​ഭ​വിക്കണം.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ഒ​ന്ന് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ർ 14 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ര​ണ്ടാ​ന​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഒ​രു മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി നി​ല​വി​ളി​യോ​ടെ എ​ഴു​ന്നേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ് ചോ​ദി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടാ​ന​ച്ഛ​ൻ ക​ട​ന്നുപി​ടി​ച്ച​താ​യി പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ മൊ​ഴി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി കൂ​ടു​ത​ൽ ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. ഏ​ഴാം വ​യ​സ് മു​ത​ൽ കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും അന്വേഷണത്തിൽ തെളിഞ്ഞു. 

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന ഇ.​കെ. സോ​ൾ​ജി​മോ​ൻ, എം. ​ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

error: Content is protected !!