KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടിവെള്ളവിതരണം ഉടൻ പുനഃസ്ഥാപിക്കാൻ എം.എൽ.എ. കത്ത് നൽകി

മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളവിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാഴൂർ സോമൻ എം.എൽ.എ. ജലസേചന വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. 

പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും പൂവഞ്ചി, നാരകംപുഴ തുടങ്ങിയ സ്ഥലങ്ങളിൽ തകർന്ന പൈപ്പ് ലൈനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് വാട്ടർ അതോറിറ്റി നൽകിയത്.

എന്നാൽ, ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 10 ലക്ഷം രൂപ മാത്രമാണ് അനുവദിക്കാൻ സാധിക്കൂ എന്നാണ് അറിയാൻ കഴിഞ്ഞത്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ സമരങ്ങളുമായി മുന്നോട്ട്പോകുകയാണ്.

error: Content is protected !!