KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് ഉരുണ്ടുനീങ്ങി മറ്റൊരു കാറിനെ ഇടിച്ചു.

മുണ്ടക്കയം ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ട് ഉരുണ്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. പിന്നോട്ട് ഉരുണ്ട കാറിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ടുനിന്നവ
രുടെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി.

കുട്ടികളെ വാഹനത്തിൽ ഇരുത്തിയശേഷം മാതാപിതാക്കൾ സമീപത്തെ വസ്ത്രവ്യാപാര കടയിലേക്ക് കയറിയതായിരുന്നു. ഇതിനിടെ കാർ പിന്നോട്ട് ഉരുണ്ടുനീങ്ങി മറ്റൊരു കാറിൽ ഇടിച്ചു. ബസ്സ്റ്റാൻ ഡിൽനിന്ന് വാഹനം ഉരുണ്ട് ദേശീയപാതയിലൂടെ വന്ന കാറിലാണ് ഇടിച്ചത്. കണ്ടു നിന്നവർ ഓടിയെത്തി ഡോർ തുറന്ന് അകത്തു കയറിയെങ്കിലും അതിനുമുൻപ് കാർ നിന്നു.

error: Content is protected !!