പെരുമ്പാമ്പിനെ പിടിച്ചു.
എരുമേലി : മഴ തോർന്നപ്പോൾ കാട് തെളിക്കാൻ പറമ്പിൽ ഇറങ്ങിയ വീട്ടുടമയുടെ മുന്നിൽ പെരുമ്പാമ്പ്. വനം വകുപ്പിന്റെ ആർആർടി ടീമിനെ വിവരം അറിയിച്ച് വീട്ടുടമയും പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും പാമ്പിനെ നിരീക്ഷിച്ച് കാവലിരുന്നു. തുടർന്ന് ആർആർടിസംഘം എത്തി പിടികൂടി. ഇന്നലെ സന്ധ്യയ്ക്ക് കനകപ്പലം മേപ്രയിൽ ജോയിയുടെ പറമ്പിലാണ് സംഭവം. മകൻ ബ്ലസനും ഓട്ടോ ഡ്രൈവർമാരും ആണ് കാവലിരുന്നത്. പിടികൂടിയ പാമ്പിനെ പ്ലാച്ചേരി ഫോറസ്റ്റ് സ്നേക്ക് സെല്ലിലേക്ക് മാറ്റി.
