സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ് ആനക്കല്ല് സെന്റ് ആന്റണിസ് യൂണിറ്റും, പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പൂഞ്ഞാർ എം എൽ എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. എകെസിസി യൂണിറ്റ് പ്രസിഡൻറ് ബിജു ശൗര്യംകുഴി അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോസഫ് പൊങ്ങന്താനം അനുഗ്രഹ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി എം എൽ എ പ്രഫ. റോണി കെ. ബേബി , ജനറൽ കൺവീനർ സോണി ജോർജ്, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡൻറ് ജോമി ഡൊമിനിക്, എകെസിസി രൂപത സെ ക്രട്ടറി ജോസഫ് പണ്ടാരക്കുളം, ജേക്കബ് ജോസ് മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
