റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ

 

അ​​ലോ​​ട്ട്മെ​​ന്‍റ് തി​​ക​​യാ​​ത്ത​​തി​​നാ​​ൽ റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ മ​​ണ്ണെ​​ണ്ണ വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​ന്നു. മു​​ൻ​​ഗ​​ണ​​നാ കാ​​ർ​​ഡു​​കാ​​ർ​​ക്കും ര​​ണ്ടു മാ​​സ​​മാ​​യി മ​​ണ്ണെ​​ണ്ണ ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും മു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. നോ​​ണ്‍ സ​​ബ്സി​​ഡി മ​​ണ്ണെ​​ണ്ണ​​യു​​ടെ ക്വാ​​ട്ട എ​​ടു​​ത്തു​​തീ​​ർ​​ക്കാ​​ൻ ബാ​​ക്കി​​യു​​ണ്ട്. 

കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം മ​​ന്ത്രാ​​ല​​ത്തി​​ന്‍റെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഉ​​ത്സ​​വ​​കാ​​ല ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ണ്ട്. ക്രി​​സ്മ​​സ് പ്ര​​മാ​​ണി​​ച്ച് ഈ ​​ക്വാ​​ട്ട​​യി​​ൽ​​നി​​ന്ന് എ​​ല്ലാ കാ​​ർ​​ഡു​​ക​​ൾ​​ക്കും അ​​ര ലി​​റ്റ​​ർ മ​​ണ്ണെ​​ണ്ണ ഡി​​സം​​ബ​​റി​​ൽ വി​​ത​​ര​​ണം ന​​ട​​ത്ത​​ണം. നോ​​ണ്‍ സ​​ബ്സി​​ഡി മ​​ണ്ണെ​​ണ്ണ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​വ​​ദി​​ക്കാം എ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് കേ​​ന്ദ്രം സ്വീ​​ക​​രി​​ച്ചി​​ക്കു​​ന്ന​​ത്. സ​​ബ്സി​​ഡി മ​​ണ്ണെ​​ണ്ണ​​യു​​ടെ വി​​ല മാ​​ത്ര​​മാ​​ണ് ഇ​​തി​​ന് ഈ​​ടാ​​ക്കു​​ന്ന​​ത്. ഈ ​​അ​​വ​​സ​​രം മു​​ൻ​​നി​​റു​​ത്തി കൂ​​ടു​​ത​​ൽ വി​​ഹി​​തം സം​​സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ട​​ണ​​മെ​​ന്ന് റേ​​ഷ​​ൻ കാ​​ർ​​ഡ് ഹോ​​ൾ​​ഡേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി​​ച്ച​​ൻ മു​​ക്കാ​​ട​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

error: Content is protected !!