KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്.

പാറത്തോട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ആനക്കല്ല് മടുക്കക്കുഴി സിറിയക് തോമസിനെ (41) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3നു ദേശീയപാതയിൽ വെളിച്ചിയാനിക്കു സമീപമണ് അപകടം നടന്നത്.

ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെ എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി റോഡരികലെ തിട്ടയിൽ ഇടിച്ചു ചെരിഞ്ഞു. ബൈക്കിൽനിന്നു തെറിച്ചു വീണ സിറിയക്കിന്റെ കാലിനും തോളിനും പരുക്കേറ്റു. മറിഞ്ഞു വീണ ബൈക്കിന്റെ മുൻചക്രത്തിലൂടെ ലോറി കയറിയിറങ്ങി.

error: Content is protected !!