KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന ശബരി റെയിൽവേയിൽ വിവാദങ്ങൾ തുടരുന്നു

എരുമേലി : കാൽ നൂറ്റാണ്ടായി ശബരി റെയിൽവേ നടപടികൾ തുടരുകയാണ്. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽവേ പദ്ധതിയുടെ ചെലവ് പങ്കിടൽ മുതൽ സ്ഥലം ഏറ്റെടുക്കൽ വരെ വിവാദങ്ങൾ തുടരുകയാണ്. 264 കോടി രൂപ ചെലവഴിച്ചു 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമിച്ചു. കേരളത്തിന് പുതിയതായി 14 റെയിൽവേ സ്റ്റേഷനുകളും ഇടുക്കി ജില്ലയ്ക്കും നിർദിഷ്ട ശബരിമല വിമാനത്താവളത്തിനും റെയിൽവേ കണക്ടിവിറ്റി ലഭ്യമാകുന്നതുമായ അങ്കമാലി-ശബരി റെയിൽവേ തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കും എന്നതും വികസന സാധ്യതകളാണ്.

തുടക്കം മുതൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും പ്രതിസന്ധികളുടെ ഘോഷയാത്രയാണ് ഉണ്ടായത്. കോട്ടയം ജില്ലയിലെ പല വില്ലേജുകളിലും സർവേ മുതൽ ഇനിയും തുടങ്ങേണ്ടതുണ്ട്. സ്ഥലം ഏറ്റെടുപ്പ് ഓഫിസിനും പുനരാരംഭിക്കണം. എരുമേലി യിൽ എവിടെയാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

error: Content is protected !!