ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മൂന്നു വണ്ടികളിൽ ഇടിച്ചു മറിഞ്ഞു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
എരുമേലി – പമ്പ ശബരിമല പാതയിൽ ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.
പമ്പാവാലി : മരംവീണ് റോഡിലുണ്ടായ തടസ്സം നീക്കി മടങ്ങു മ്പോൾ, കുത്തിറക്കത്തിൽ വാഹനം മറിഞ്ഞ് ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ല ഫയർസ്റ്റേഷനിൽനിന്ന് ശബരിമലഡ്യൂട്ടി ക്കായി നിലയ്ക്കലെത്തിയ ഫയർമാൻ ആയൂർ അർക്കന്നൂർ രഞ്ജിത്ത് ഭവനിൽ എസ്.ആർ. രഞ്ജിത്കുമാർ(39) ആണ് മരിച്ചത്. അഞ്ച് അഗ്നിരക്ഷാസേനാ ജീവനക്കാർക്കും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
ഫോറസ്റ്റ് ജീപ്പ്, ശബരിമല തീർഥാടകരുടെ വണ്ടികൾ ഉൾപ്പെടെ അഞ്ച് വാഹനത്തിലിടിച്ചാണ് അഗ്നിരക്ഷാസേനയുടെ വലിയ വാഹനം മറിഞ്ഞത്. തീർഥാടകരെത്തിയ ഒരു ജീപ്പ് പൂർണമായി തകർന്നു. സാരമായി പരിക്കേറ്റ ആലപ്പുഴ സ്റ്റേഷനിലെ ഫയർമാൻമാരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42), മണ്ണഞ്ചേരി സ്വ ദേശി കെ.ബി. ഹാഷിം (44),
ചേർത്തല സ്വദേശി വി. അഭി ലാഷ് (46), തിരുവല്ല സ്റ്റേഷനി ലെ ഉദ്യോഗസ്ഥൻ നെയ്യാറ്റിൻ കര സ്വദേശി രാംലാൽ (41),
റാന്നി സ്റ്റേഷനിലെ ഉദ്യോ ഗസ്ഥൻ വാമനപുരം സ്വദേശി വി.ആർ. അഭിലാ ഷ് (44), നിസ്സാരപരിക്കേറ്റ ഫോറസ്റ്റ് ഓഫീസർ ഇടകടത്തി ഫ്രണ്ട് (58) എന്നി സ്വദേശി എന്നിവരെ പാലാ മാർ സ്ലീവാ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായി രുന്നു സംഭവം. പ്ലാപ്പള്ളി-തുലാപ്പള്ളി പാതയിൽ മരം വീണിരുന്നു. ഇത് മുറിച്ചുമാറ്റിയ അഗ്നിരക്ഷാസേനാ സംഘം നിലയ്ക്കലേക്ക് മടങ്ങുകയായിരുന്നു. പ്ലാപ്പള്ളി-തുലാപ്പള്ളി റോഡിൽനിന്ന് എരുമേലി-പമ്പ ശബരിമലപാതയിലേക്ക് എത്തുന്ന കുത്തിറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണംവിട്ടു. ശബരിമലപാത മുറിച്ചുകടന്ന്, അവിടെ പാർക്കുചെയ്തിരുന്ന കണമല ഫോറസ്റ്റ് സ്റ്റേഷന്റെ ജീപ്പ്, തീർഥാടകരെത്തിയ ഒരു മിനിബസടക്കം മൂന്ന് ബസ്, ജീപ്പ് എന്നിവയിലിടിച്ചശേഷം മറിയുക
യായിരുന്നു. ഫോറസ്റ്റ് ജീപ്പിൽ വനപാലകരുണ്ടായിരുന്നെങ്കിലും, കാര്യമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. മറ്റുവാഹനങ്ങളിലും റോഡിലും ആൾക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസേനാ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരെ ഉടൻ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്തടക്കം രണ്ടുപേർ ഇതിൽ കുടുങ്ങിപ്പോയി. ഒരുമണിക്കൂറോളം പാടുപെട്ടാണിവരെ പുറത്തെത്തിച്ചത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രഞ്ജിത്ത് മരിച്ചു. അച്ഛൻ: രാജേന്ദ്രക്കുറുപ്പ്, അമ്മ: സരസ്വതിയമ്മ, ഭാര്യ: ശരണ്യ. മക്കൾ: റിനേഷ്, ഋതിക.
.
