KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമലപ്പാതയിൽ കഠിനയാത്ര..

എരുമേലി : ആധുനികമെന്ന് പറയുമ്പോഴും വീതികൂട്ടാതെയുള്ള വികസനമാണ് ശബരിമലയിലേക്കുള്ള എരുമേലി-പമ്പാ സംസ്ഥാന പാതയിൽ നടക്കുന്നത്. ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും ഇവിടം അപകടമൊഴിയാപ്പാതയാണിന്നും.

വനപാതയിലൂടെ നടന്നുപോകുന്നതിലും ദുഷ്‌കരമാണ് ഈ റോഡിലൂടെയുള്ള യാത്ര. എരുമേലി-പമ്പ പാതയിൽ ഏറ്റവും അപകടകരമായ ഭാഗങ്ങളാണ് കരിങ്കല്ലുംമൂഴി കയറ്റവും കണമല ഇറക്കവും. ഇതിനകം ഒട്ടേറെ അപകടങ്ങളാണിവിടെ നടന്നത്, പൊലിഞ്ഞത് 30-ലേറെ ജീവനുകളും.

കരിങ്കല്ലുംമൂഴി കയറ്റം…

എരുമേലി-റാന്നി സംസ്ഥാനപാതയിൽ എരുമേലിക്കു സമീപം കരിങ്കല്ലുംമൂഴിയിൽനിന്നുമാണ് പമ്പ പാതയിലേക്കുള്ള വാതിൽ. കുത്തനെയുള്ള കയറ്റം. ‘എസ്’ ആകൃതിയിലുള്ള വളവ്. ഭക്തരുടെ വലിയ വാഹനങ്ങൾ പാതയിലൂടെ കടത്തിവിടില്ല.

എന്നാൽ, എരുമേലിയിലെ പാറമടകളിൽനിന്നും പാറയുമായി പോകുന്ന ടോറസ് ലോറികൾക്ക് നിയന്ത്രണവുമില്ല. എരുമേലിയിൽനിന്നും പമ്പയ്ക്ക് പോകുമ്പോൾ അപകടകരമായ കയറ്റമാണെങ്കിൽ, പമ്പയിൽനിന്നും തിരികെ വരുന്ന ഭക്തർക്ക് അപകടകരമായ ഇറക്കമാണ് കരിങ്കല്ലുംമൂഴി.

കരിങ്കല്ലുംമൂഴി ജങ്ഷന് മുൻപായി ഒരു സമാന്തരപാതയുണ്ട്. കരിങ്കല്ലുംമൂഴി കയറ്റവും വളവും ഒഴിവാക്കുന്ന സമാന്തരപാത. ഈ പാത വികസിപ്പിച്ചാൽ കരിങ്കല്ലുംമൂഴി കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.

കണമല ഇറക്കം

ശബരിമലപ്പാതയിൽ എരുത്വാപ്പുഴ മുതൽ കണമല വരെ രണ്ടുകിലോമീറ്ററാണ് കണമല ഇറക്കത്തിന്റെ ദൈർഘ്യം. ഇറക്കത്തിൽ അട്ടിവളവും ചേർന്നുള്ള വളവുമാണ് വില്ലൻ.

ഒട്ടേറെ അപകടങ്ങളുണ്ടായ ഇവിടെ പൊലിഞ്ഞത് 30-ലേറെ ജീവനുകളാണ്. പരിക്കേറ്റത് 100-ലേറെ ഭക്തർക്കും. കണമല ഇറക്കം ഒഴിവാക്കി സമാന്തരപാത നിർമിക്കാൻ ചെലവഴിച്ചത് അഞ്ചുകോടിയിലേറെ. ഈ പാതയും അപകട സാധ്യതയിലാണ്. കണമല ഇറക്കത്തിലെ അട്ടിവളവും തുടർന്നുള്ള വളവും

error: Content is protected !!