KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ പമ്പ സ്‌റ്റാൻഡിൽ സുരക്ഷാ ജീവനക്കാരില്ല

എരുമേലി : പമ്പ സർവീസ് നടത്തുന്ന എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ ബസുകൾ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ച യ്ക്കുള്ളിൽ രണ്ട് ചെറിയ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. പി റകോട്ടെടുത്ത ബസ് തട്ടിയാണ് രണ്ട് അപകടവും. തമിഴ്‌നാട് സ്വദേശിക്ക് പരുക്കേറ്റപ്പോൾ പിറകോട്ട് എടുത്ത ബസ് തട്ടി എരുമേലി സ്വദേശിയുടെ സ്‌കൂട്ടറിനു കേടു പറ്റി. പെട്ടെന്നു മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.

വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റാൻഡും ഒരുമിച്ചായതിനാൽ തീർഥാടന കാലം ആയാൽ ഇവിടെ ഗതാഗതക്കുരുക്കാണ്. നൂറുകണക്കിനു പമ്പ ബസുകളാണ് ഇവിടെ നിന്നു വരുന്നതും പോകുന്നതും. ബസ് സ്റ്റാൻഡിൽ എപ്പോഴും തീർഥാടകരുടെ തിരക്കാണ്. ബസ് ഓപ്പറേറ്റിങ് സെന്ററിൽ സുരക്ഷാ ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ വലിയ അപകട ങ്ങൾക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.

പരിശോധന വേണമെന്ന് ആവശ്യം : കച്ചവട സ്‌ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമാണ്. എന്നാൽ കാനന പാതയിൽ ഉൾപ്പെടെയുള്ള താൽക്കാലിക കടകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഇല്ലെന്നു പരാതിയുണ്ട്.

error: Content is protected !!