ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും ഒറ്റപ്പെട്ടു പോയ മ്ലാക്കര ഗ്രാമത്തിന് സി പി ഐ എം പ്രവർത്തകർ അത്താണിയായി
കുട്ടിക്കൽ : പത്തു ദിവസം മുമ്പു നടന്ന പ്രളയത്തിലാണ് കൂട്ടിക്കൽ പഞ്ചായത്ത് ഏഴാം വാർഡിലെ മ്ലാക്കര തോടിന് കുറുകെയുണ്ടായിരുന്ന ഇളംകാടുമായി മ്ലാക്കര ഗ്രാമത്തെ ബന്ധിപ്പിക്കുന്ന പാലം തകർന്നത്. അതോടെ അൻപത് കുടുംബങ്ങൾ തികച്ചും ഒറ്റപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വിവരം അറിഞ്ഞ അൻപതോളം സി പി ഐ എം പ്രവർത്തകർ ഒത്തുചേർന്ന് കൂട്ടിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം നിർമ്മിച്ചത് .
രാവിലെ ആരംഭിച്ച ശ്രമദനം വൈകുന്നേരം പാലം പണി പൂർത്തിയായിയതോടെയാണ് സമാപിച്ചത് . സി പി ഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി ഉൽഘാടനം ചെയ്തു.സിഐടിയു പഞ്ചായത്ത് സെക്രട്ടറി എം എസ് മണിയൻ, കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം ജി വിജയൻ ,ഡി വൈ എഫ് ഐ പഞ്ചായത്ത് പ്രസിഡണ്ട് സുധീഷ് സുരേഷ് എന്നിവർ സം സാ രി ച്ചു. ലോക്കൽ കമ്മിറ്റിയംഗം ആർ വി അനീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ അജി, രാജി ജോയി, പി കെ ബാബു, ബാലകൃഷ്ണൻ, സാബു, പ്രവീൺ, പി കെ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാലം നിർമ്മാണം നടത്തിയത്.