കൂട്ടിക്കലിന്റെ ആദരവ് ഏറ്റുവാങ്ങി സൈന്യം
കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ ക്യാമ്പിൽനിന്ന് മടങ്ങുന്ന സൈന്യത്തെ പഞ്ചായത്തംഗങ്ങളും ജനങ്ങളും ചേർന്ന് യാത്രയാക്കുന്നു
കൂട്ടിക്കൽ: പ്രളയദുരന്തത്തിൽ രക്ഷകരായെത്തിയ സൈന്യം നാടിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി മടങ്ങി. സെന്റ് ജോർജ് സ്‌കൂളിലെ ക്യാമ്പിൽനിന്ന് മടങ്ങുംമുൻപ് കെ.ജെ.തോമസ്, വില്ലേജ് ഒാഫീസർ എ.എസ്.മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ തുടങ്ങിയവർ ചേർന്ന് അവരെ ആദരിച്ചു. ക്യാമ്പിലുള്ളവരും നാട്ടുകാരും പങ്കെടുത്തു. വൈക്കം സ്വദേശി മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള മദ്രാസ് റെജിമെന്റിലെ 33 അംഗ സംഘമാണ് 16-ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽനിന്ന് കൂട്ടിക്കലിലെത്തിയത്. കാവാലി, പ്ലാപ്പള്ളി തുടങ്ങിയ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് വേഗത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.