KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടെങ്ങും ഇനി ഫുട്ബോളാണ് ലഹരി.. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകൾക്കാണ് ആരാധകരേറെ..

കാഞ്ഞിരപ്പള്ളി : ലോകകപ്പ് പടിവാതിൽക്കൽ. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി മേഖലയിലെ ആരാധകർ. നാടും നഗരവും ലോകകപ്പിന്റെ ഉത്സവത്തിലേക്ക് എത്തിക്കഴിഞ്ഞു.

Read more

‘സുഗന്ധഗ്രാമം’ പദ്ധതിക്ക് തുടക്കം.

വാഴൂർ :വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ‘സുഗന്ധഗ്രാമം’ പദ്ധതിക്ക് ടി പി പുരത്ത് തുടക്കമായി.വിഷരഹിതമായ നാടൻ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉദ്പ്പാദനം ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കുന്നതാണ് പദ്ധതി. പ്രദേശത്തെ കുടുംബശ്രീ

Read more

വെള്ളാളസമാജം സ്‌കൂളിൽ പ്ലേ സ്‌കൂൾ തുടങ്ങി.

ചിറക്കടവ് : വെള്ളാളസമാജം സ്‌കൂളിൽ എൽ.കെ.ജി.വിഭാഗത്തിന്റെ ഭാഗമായി തുടങ്ങിയ പ്ലേസ്‌കൂൾ കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിങ് കമ്മിറ്റി

Read more

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും.

കൂരാലി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.വാഴൂർ ഏരിയാകമ്മിറ്റി പ്രകടനവും യോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.പി. റെജി

Read more

വ്യാപാരസമുച്ചയം പൊളിച്ചു തുടങ്ങി

കൊടുങ്ങൂർ:അപകടാവസ്ഥയിലുള്ള വാഴൂർ പഞ്ചായത്തിന്റെ കൊടുങ്ങൂർ കവലയിലെ പഴയ വ്യാപാരസമുച്ചയം പൊളിച്ചു തുടങ്ങി. മൂന്ന് നിലകളിൽ നിർമിച്ച കെട്ടിടം 20 വർഷം കഴിഞ്ഞതോടെ അപകടാവസ്ഥയിലായി. ദേശീയപാതയോരത്താണ് കെട്ടിടം സ്ഥിതി

Read more

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പൊൻകുന്നം: ഐ.എൻ.ടി.യു.സി., യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റികൾ പൊൻകുന്നം സി.എം.എസ്.സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഐ.എൻ.ടി.യുസി മണ്ഡലം സെക്രട്ടറി സനോജ് പനക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ

Read more

എൻ.എസ്.എസ്.കരയോഗം വാർഷികം.

ചിറക്കടവ്: ചിറക്കടവ് കിഴക്കുംഭാഗം 747-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ശശിധരൻനായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കരയോഗാംഗം മുട്ടത്ത്

Read more

എലിക്കുളത്തെ പ്ലൈവുഡ് ഫാക്ടറി ; പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു ; സ്റ്റോപ്പ് മെമ്മോ കൊടുക്കും.

എലിക്കുളം: പഞ്ചായത്ത് അഞ്ചാംവാർഡിൽ ആളുറുമ്പ് കൊച്ചുകാവ് ഭാഗത്ത് പ്രാരംഭപ്രവർത്തനം തുടങ്ങിയ പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയത്തെ തുടർന്ന് തീരുമാനം. ഭരണപക്ഷ, പ്രതിപക്ഷ

Read more

എരുമേലിക്ക് വികസനം വേണം : പൂഞ്ഞാർ എം.എൽ.എയ്ക്ക് നിവേദനം നൽകി കോൺഗ്രസ്.

എരുമേലി : പൂഞ്ഞാർ മണ്ഡലത്തിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി കോൺഗ്രസ്‌ പ്രതിനിധി എംഎൽഎ വന്നതോടെ എരുമേലിയുടെ പിന്നോക്കമായ തൽസ്ഥിതി വിവരങ്ങളുമായി വികസനത്തിൽ മുന്നേറ്റം വേണമെന്ന ആവശ്യം അനിവാര്യമാണെന്ന്

Read more

ചേനപ്പാടിയിൽ വൈദ്യുതി തടസം തുടർകഥ.

ചേനപ്പാടി : ചേനപ്പാടിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം തുടർകഥയായി. കാഞ്ഞിരപ്പള്ളി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നുമുള്ള വാളക്കയം ഫീഡർ വഴിയാണ് ഇവിടെ വൈദ്യുതിയെത്തുന്നത്. രാവും പകലും

Read more

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി ഐ ടി യു ധർണ്ണ നടത്തി.

മുണ്ടക്കയം : പെട്രോളിയം ഉൽപ്പന്നങ്ങളുടേയും പാചക വാതകത്തിന്റെയും വില അന്യായമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധറാലിയും

Read more

ലോറി ഇടിച്ച് റേഷൻ കടയുടെ മേൽക്കൂര പൊളിഞ്ഞു.

എരുമേലി : ലോഡ് ഇറക്കാൻ ലോറി തിരിക്കുന്നതിനിടയിൽ ഇടിച്ച് റേഷൻ കടയുടെ മേൽക്കൂര പൊളിഞ്ഞു. ആളപായമില്ല. ഇന്നലെ പുലർച്ചെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ ചരളയിലാണ്

Read more

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ് ആനക്കല്ല് സെന്റ് ആന്റണിസ് യൂണിറ്റും, പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പൂഞ്ഞാർ എം

Read more

സൗജന്യ ഡയാലിസിസ് പദ്ധതി പ്രൊഫ. റോണി കെ ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 8-ാം തീയതി തിങ്കളാഴ്ച

Read more

നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് ഉരുണ്ടുനീങ്ങി മറ്റൊരു കാറിനെ ഇടിച്ചു.

മുണ്ടക്കയം ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ട് ഉരുണ്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. പിന്നോട്ട് ഉരുണ്ട കാറിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ടുനിന്നവരുടെ

Read more

തെരുവുനായ ശല്യം രൂക്ഷം ; തുമരംപാറയിൽ തെരുവുനായകൾ കോഴികളെ കൊന്നു.

എരുമേലി : തുമരംപാറയിലെ തെരുവുനായ ശല്യം മൂലം നാട്ടുകാരൻ നന്ദികാട്ടിൽ ശശിയ്ക്ക് നഷ്ടപ്പെട്ടത് എട്ട് മുട്ടക്കോഴികളെ. ഗവ. എൽ പി സ്കൂളിന്റെ വരാന്തയിലും മുറ്റത്തും തെരുവുനായകളുടെ താവളം.

Read more

പെരുമ്പാമ്പിനെ പിടിച്ചു.

എരുമേലി : മഴ തോർന്നപ്പോൾ കാട് തെളിക്കാൻ പറമ്പിൽ ഇറങ്ങിയ വീട്ടുടമയുടെ മുന്നിൽ പെരുമ്പാമ്പ്. വനം വകുപ്പിന്റെ ആർആർടി ടീമിനെ വിവരം അറിയിച്ച് വീട്ടുടമയും പ്രദേശത്തെ ഓട്ടോ

Read more

സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

എരുമേലി : എരുമേലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയും മണിപ്പുഴ വാർഡ് കമ്മറ്റിയും സലിംകുമാർ അനുസ്മരണം നടത്തി മലയാള സിനിമയിൽ നിറ സാനിധ്യമായിരുന്ന ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ

Read more

പനമറ്റം ദേശീയ വായനശാലയിൽപ്രതിഭാസംഗമം നടന്നു.

എലിക്കുളം : പനമറ്റം ദേശീയ വായനശാലയിൽ പ്രതിഭാസംഗമം നടന്നു.എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിപ്ലസ്ടു സി.ബി.എസ്.ഇ വിജയികൾ,റാങ്ക് ജേതാക്കൾ, കരാട്ടെ

Read more

കാഞ്ഞിരപ്പള്ളിയിൽ അപകട പരമ്പര .. ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്നത് മൂന്ന് അപകടങ്ങൾ .. നിരവധി പേർക്ക് പരുക്ക് ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലും ചുറ്റുവട്ടത്തുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്നലെ മൂന്ന് അപകടങ്ങളാണ് നടന്നത്. നിരവധിപേർക്ക് പരുക്കുപറ്റി . കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്‌റ്റേഷന് സമീപം ,

Read more

ജീപ്പ് നിയന്ത്രണംവിട്ട് റോഡിരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് താഴ്ചയിലേക്ക് വീണു.

കൊടുങ്ങൂർ : ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിൽ ഇടിച്ചു താഴ്ചയിലേക്ക് ഇറങ്ങിപ്പോയി. റോഡിന്റെ അരികിൽ നിന്നിരുന്ന ഇളംപള്ളി സ്വദേശി കാർ ഉടമ ആകാശിനെ പരുക്കുകളോടെ ആശുപത്രിയിൽ

Read more

അമിതവേഗതയിൽ കാറിനെ മറികടക്കുവാൻ ശ്രമിച്ച കെ.എസ്. ആർ. ടി. സി. ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് തടിമില്ലിനു സമീപം കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിച്ചു 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റ ബസ് യാത്രക്കാരായ സുനി (43),

Read more

സെൻസസിനുള്ള എന്യൂമേറ്റർമാരുടെ പരിശീലന പരിപാടി പുനർ ക്രമീകരിച്ചു.

കാഞ്ഞിരപ്പള്ളി : വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസിനുള്ള എന്യൂമേറ്റർമാർ/സൂപ്പർവൈസർമാർ എന്നിവരുടെ പരിശീലന പരിപാടി റി ഷെഡ്യൂൾ ചെയ്തതായി കാഞ്ഞിരപ്പള്ളി തഹസിൽദാർ അറിയിച്ചു. ‘സെൻസസ് ഓഫ് ഇൻഡ്യ

Read more

അഭിമുഖം .

കാഞ്ഞിരപ്പളളി : ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ കാഞ്ഞിരപ്പളളിയിൽ എച്ച്.എസ്.റ്റി മാത്തമാറ്റിക്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ (ഗസ്റ്റ്) അധ്യാപക നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അനുബന്ധ വിഷയത്തിൽ ഡിഗ്രി, ബി.എഡ്

Read more

‘ഓപ്പറേഷൻ തൂഫാൻ’ – കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമായി .

കാഞ്ഞിരപ്പള്ളി : സംസ്ഥാന ഗവൺമെൻറിന്റെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ

Read more

അരയാഞ്ഞിലിമണ്ണ് നടപ്പാലം: തടസ്സം നീങ്ങുന്നു.

എരുമേലി : അരയാഞ്ഞിലിമണ്ണ് നടപ്പാലത്തിന്റെ നിർമാണം പുനരാരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. സമീപന റോഡിന്റെ നിർമാണത്തിനു സ്ഥലം വിട്ടു കിട്ടാത്തതു മൂലം നിർത്തിവച്ച പണികൾ പഴകുളം മധു എംഎൽ

Read more

മുക്കൂട്ടുതറ വാണിജ്യ സമുച്ചയം പൊളിച്ചു നീക്കാൻ പഞ്ചായത്ത്.

എരുമേലി. അപകട നിലയിലായ മുക്കൂട്ടുതറ വാണിജ്യ സമുച്ചയം പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയം അപകട നിലയിലായതിനെ തുടർന്നാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.

Read more

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ജീവധാരയുടെ ഉദ്ഘാടനം.

കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് ജീവധാര പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് മേരി

Read more

ചിറക്കടവിൽ പരിസ്ഥിതിദിന ഗ്രാമസഭ.

ചിറക്കടവ്: പഞ്ചായത്തിൽ പരിസ്ഥിതിദിനം, ശുചിത്വഹരിതഗ്രാമം എന്നിവയുടെ ഭാഗമായി നടത്തിയ പ്രത്യേക ഗ്രാമസഭ കാഞ്ഞിരപ്പള്ളി എം .എൽ. എ. പ്രൊഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ

Read more

പരിസ്ഥിതി ദിനാചരണം: സീഡ് ബോൾ നിർമിച്ചു

വാഴൂർ: പരിസ്ഥിതി ദിനാചരണഭാഗമായി വാഴൂർ ശ്രീവിദ്യാധിരാജ എൻ.എസ്.എസ്.കോളേജ് ബോട്ടണി വകുപ്പ് സീഡ് ബോൾ നിർമാണ പരിപാടി നടത്തി. പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സീഡ്

Read more

റംബുട്ടാൻ: കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ..

എരുമേലി : നഷ്ടമായതോടെ റംബുട്ടാൻ എടുക്കാൻ ആളില്ല, കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. സാധാരണ കായ്കൾ വിളയുന്നതിനു മുൻപു തന്നെ വ്യാപാരികൾ വില ഉറപ്പിച്ച് അഡ്വാൻസും നൽകി മരങ്ങൾ

Read more

സ്കൂളിന്റെ കൽക്കെട്ട് ഇടിഞ്ഞു വീണു.

എരുമേലി :കനത്ത മഴയെ തുടർന്നു നെടുങ്കാവയൽ ഗവ.വെൽഫെയർ എൽപി സ്കൂളിൻ്റെ : സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. വ്യാഴാഴ്‌ച രാത്രിയായിരു ന്നു സംഭവം. സ്കൂളിന്റെ 12 അടി ഉയരമുള്ള

Read more

റംബുട്ടാൻ : വിലയിടിക്കുന്നത് ഇടനിലക്കാരെന്ന് ആക്ഷേപം

കാഞ്ഞിരപ്പള്ളി . റംബുട്ടാൻ വിപണിയിൽ വിപണിമൂല്യം ഉള്ള ഇനങ്ങൾക്കും ഇടനിലക്കാർ വിലയിടിക്കാൻ ശ്രമം നടത്തുന്നതായി കർഷകർക്ക് ആക്ഷേപം. കേരളത്തിന് അകത്തും പുറത്തും മെച്ചപ്പെട്ട വിപണി മൂല്യമുള്ള ഇനങ്ങളെയും

Read more

43 ലിറ്റർ മദ്യം ഒളിപ്പിച്ചത് കോഴിക്കൂട്ടിൽ : കയ്യോടെ പിടിച്ചു എക്സൈസ്.

മുക്കൂട്ടുതറ : ചില്ലറ വിൽപനയ്ക്കായി വിവിധ ബിവറേജ് ഷോപ്പുകളിൽ നിന്ന് വാങ്ങിവെച്ച 43 ലിറ്റർ മദ്യം വീട്ടിലെത്തിച്ച് ഒളിപ്പിച്ചത് പറമ്പിലെ കോഴിക്കൂട്ടിൽ. ഈ വിവരം രഹസ്യമായി അറിഞ്ഞെത്തിയ

Read more

കുടുംബശ്രീക്കാര്‍ക്കായി രോഗനിർണയ ക്യാമ്പ്.

കൊടുങ്ങൂര്‍ : വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്കായി തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് നടത്തുന്നു. 9ന് രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ

Read more

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഇരുനൂറോളം പന്നികളെ കൊന്നൊടുക്കി.

കാഞ്ഞിരപ്പള്ളി : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ 195 പന്നികളെ കൊന്നൊടുക്കി . കാഞ്ഞിരപ്പള്ളി കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഏതാനും പന്നികൾക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച

Read more

കൂട്ടിക്കൽ വിസ തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ ; ഉടമ ഒളിവിൽ ..

മുണ്ടക്കയം : വിസ തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി അടച്ചുപൂട്ടിയ സംഭവത്തിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥ ലങ്ങളിൽനിന്ന് നിരവധി പേരാണ് വ്യാഴാഴ്ച പരാതിയുമായെത്തിയത്.

Read more

ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനം.

പാറത്തോട്: കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കർഷക പ്രസ്ഥാനമായി ഇൻഫാം വളർന്നതിന്റെ കാരണം നാം ഒരുമിച്ചു നില്‍ക്കുന്നു എന്നുള്ളതാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോൺ

Read more

ഐ.എം.ഐ – ഇമേജ് പരിസ്ഥിതി മിത്രപുരസ്‌കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ.

കാഞ്ഞിരപ്പളളി : ഫലപ്രദമായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രീതികളോടും ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിനോടുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ കീഴിലുള്ള ഇമേജ്

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം.

കാഞ്ഞിരപ്പള്ളി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്ക്കരണ സെമിനാറും നടത്തി. വൈസ് പ്രസിഡന്റ് റോസമ്മ

Read more

ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ പരിസ്ഥിതിദിനാചരണം.

കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. “നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മുടെ ഉത്തരവാദിത്വം”

Read more

ചന്ദന കൃഷി വ്യാപകമാക്കുക : കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്.

കാഞ്ഞിരപ്പള്ളി : തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി ചന്ദനമരത്തിന്റെ കൃഷി വ്യാപകമാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്‍റ് ജോർഡിൻ

Read more

യുഡിഎഫ് പറഞ്ഞ കർഷക പദ്ധതികൾ നടപ്പാക്കണം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

കാഞ്ഞിരപ്പള്ളി: യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ കർഷകർക്ക് സഹായകരമായ പദ്ധ’തികൾ നടപ്പാക്കണമെന്നു മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . ഇതിനോട് അനുകൂല

Read more

കോഴിയെ തിന്ന പെരുമ്പാമ്പ് കോഴിക്കൂട്ടിൽ നിന്ന് പിടിയിൽ.

വണ്ടൻപതാൽ • കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ വനംവകുപ്പ് എത്തി പിടികൂടി. 10 സെന്റ് നടയ്ക്കൽ ഷാജിയുടെ വീടിനു സമീപത്തെ കോഴിക്കൂട്ടിലാണു സംഭവം. രാവിലെ കോഴിയുടെ

Read more

ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ.

കാഞ്ഞിരപ്പള്ളി : ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ വാർഷിക ജനറൽ ബോഡി സമ്മേളനവും 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആനക്കല്ല് ദാറുൽ ഉലൂം

Read more

കടപുഴകി നിന്ന വന്മരം റോഡിലേക്ക് വീണു. വൻ ദുരന്തം ഒഴിവായി.

അമലഗിരി : ഹൈറേഞ്ച് പാതയിൽ തിട്ടയുടെ മുകളിൽ കടപുഴകി വീഴാറായി നിന്ന വന്മരം റോഡിലേക്കു വീണ്  അപകടം. ദേശീയപാതയിൽ ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം

Read more

കായിക പരിശീലന പരിപാടി സമാപിച്ചു:കുന്നേപ്പറമ്പിൽ സലിമോന് ആദരവ് നൽകി.

എരുമേലി : കനകപ്പലം എംടി ഹൈസ്കൂൾ മൈതാനത്ത് അവധിക്കാലത്ത് നടത്തിവന്ന കായിക പരിശീലന പരിപാടി സമാപിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ കായിക ഇനങ്ങളിൽ നടത്തിയ മത്സരങ്ങളിൽ

Read more

വീസ തട്ടിപ്പുകേസ്: ഉടമയ്ക്കെതിരെ നിരവധി പരാതികൾ..

മുണ്ടക്കയം : വിസ തട്ടിപ്പു കേസിൽ ട്രാവൽ ഏജൻസി അടച്ചു പൂട്ടിയ സംഭവത്തിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. സംഭവത്തിൽ കൂട്ടിക്കൽ ഓർക്കിഡ് കൺസൽറ്റൻസി ഉടമ പാലക്കുന്നേൽ അനീഷ്

Read more

തകർന്നടിഞ്ഞ് ഹോട്ടൽ മേഖല..

കാഞ്ഞിരപ്പള്ളി : തുറക്കണോ, പൂട്ടണോ… ചോദ്യം ഉയരുന്നത്  പ്രദേശത്തെ  ഹോട്ടലുകാരിൽനിന്നാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടർ വില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടിയതോടെ  നിരവധിപേർക്ക്  തൊഴിലവസരം നൽകിയിരുന്ന

Read more

എരുമേലി വനപാതയിൽ ഉണക്ക മരം വീണ് ഒടിഞ്ഞത് ഏഴ് വൈദ്യുതി പോസ്റ്റുകൾ : നഷ്ടം ഒന്നര ലക്ഷം.

എരുമേലി : നടുറോഡിൽ വനത്തിൽ നിന്നും വീണത് ഉണങ്ങി ജീർണിച്ച മരം. ഭാഗ്യത്തിന് അപകടമുണ്ടായില്ല. പക്ഷെ അത് മൂലം തകർന്നത് ഏഴ് വൈദ്യുതി പോസ്റ്റുകൾ. അത് മാറ്റി

Read more

ബസ് സ്റ്റാൻഡ് ശുചീകരണത്തോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു

എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ

Read more

ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ. കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റു.

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറും, ചീഫ്

Read more

ഇൻഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവും ; നാലു കോടിയിൽ പരം വിത്തുകളും 25000 ഫലവൃക്ഷത്തൈകളും വിതരണം ചെയ്യും.

പാറത്തോട്: ഇൻഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ജൂൺ നാലിനും അഞ്ചിനുമായി നടക്കും.ഇന്‍ഫാം ദേശീയ അസംബ്ലി ജൂണ്‍ വ്യാഴം ഉച്ചകഴിഞ്ഞ് 3.00 മുതല്‍ രാത്രി 7.00

Read more

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് ധർണ്ണ സമരം നടത്തി.

കാഞ്ഞിരപ്പള്ളി : അനിയന്ത്രിതമായി അടിക്കടി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ്

Read more

പുല്ലുപാറയ്ക്ക് സമീപം ദേശീയപാതയിലേക്ക് വീണ്ടും മലമുകളിൽനിന്ന് ഭീമൻ കല്ല് വീണു, ഒഴിവായത് വൻ അപകടം.

പെരുവന്താനം: ദേശീയപാത 183ൽ പുല്ലുപാറയ്ക്ക് സമീപം വീണ്ടും റോഡിലേക്ക് ഭീമൻ കല്ല് വീണു, ഒഴിവായത് വൻ അപകടം.ഇന്നലെ രാത്രി എട്ടോടെയാണ് മലമുകളിൽനിന്ന് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത്.

Read more

വിനോദയാത്ര പോകാൻ മോഷണം; കുട്ടികൾ അടക്കം മൂന്നുപേർ പിടിയിൽ.

കാഞ്ഞിരപ്പള്ളി: വിനോദയാത്രകൾക്കും ആഡംബര ജീവിതത്തിനും പണം കണ്ടെത്താൻ മോഷണം. ഒടുവിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നു പേർ പോലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപ റമ്പിൽ അജിത്ത് അനിൽ

Read more

സി.പി.എം. നയങ്ങളും നേതാക്കളുടെ പെരുമാറ്റവും വിനയായെന്ന് കേരള കോൺഗ്രസ് എം.

സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയെന്നും വിലയിരുത്തൽ പുനഃസംഘടനയ്ക്കും തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്, സ്വന്തം അനുഭാവികളുടെ അകന്നുപോക്കിനൊപ്പം സി.പി.എം. നയങ്ങളും നേതാക്കളുടെ പെരുമാറ്റവും കാരണമായെന്ന് കേരള

Read more

മുണ്ടക്കയം ബസ്സ്റ്റാൻഡിൽ തെരുവുനായശല്യം.

മുണ്ടക്കയം: സുപ്രീംകോടതി ഉത്തരവ് വന്നിട്ടും തെരുവുനായ്ക്കളെ നീക്കാൻ നടപടിയില്ല. മുണ്ടക്കയം ബസ്സ്റ്റാൻഡിലടക്കം രാത്രിയും പകലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ തുറന്നതോടെ രാവിലെയും വൈകീട്ടും കുട്ടികളുടെ തിരക്കിനിടെ

Read more

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കൾ.

കാഞ്ഞിരപ്പള്ളി : മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. വനിതകളുടെ യൂത്ത് ഗേൾസ് 90

Read more

ദേശീയ തലത്തിൽ ഇരട്ടനേട്ടവുമായി മേരീക്വീൻസ് മിഷൻ ആശുപത്രി.

കാഞ്ഞിരപ്പളളി: ദേശീയ തലത്തിൽ സേവന മികവിന് രണ്ടു പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. മെഡിക്കൽ സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്

Read more

സൈബർ ലോകത്തെ കെണികളിൽ വീഴില്ല..; ജൂൺ ഒന്നിന് സ്‌കൂൾ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു.

കാഞ്ഞിരപ്പള്ളി : വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറന്ന ജൂൺ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. വർധിച്ചുവരുന്ന ഓൺലൈൻ ചതിക്കുഴികളെയും സുരക്ഷിതമല്ലാത്ത ഡിജിറ്റൽ ഇടപാടുകളെയും

Read more

ന്യൂനപക്ഷ യുവജനങ്ങൾക്ക് സൗജന്യ പി.എസ്.സി. കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ 1 ന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. കോച്ചിങ്ങിന്

Read more

എരുമേലിയിലെ എല്ലാ എൽ പി സ്കൂളിലും യുവജന സംഘടനകളുടെ വക പഠനോപകരണങ്ങൾ.

എരുമേലി : നോട്ട് ബുക്കുകളും കുടകളും ബാഗുകളും പേന, പെൻസിൽ, വാട്ടർ ബോട്ടിൽ അങ്ങനെ സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായതെല്ലാം പഞ്ചായത്തിലെ എല്ലാ എൽ പി സ്‌കൂളുകളിലും സൗജന്യമായി

Read more

എ കെ പി സി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ. ഡി. കാർഡ് വിതരണവും നടത്തി.

കാഞ്ഞിരപ്പള്ളി :ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പും ഐ ഡി കാർഡ് വിതരണവും നടത്തിയ ചടങ്ങിൽ സംസ്ഥാന ജന :സെക്രട്ടറി ഫൈസൽ റ്റി.

Read more

ഡി.വൈ.എഫ്.ഐ. മുരിക്കുംവയൽ ഗവ : എൽപി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുണ്ടക്കയം: മുരിക്കുംവയൽ ഗവ : എൽപി സ്‌കൂൾ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന സന്ദേശമുയർത്തി മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി

Read more

കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിലെ  പ്രവേശനോത്സവം കാഞ്ഞിരപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : 2026 – 27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ  ജൂൺ 1 തിങ്കളാഴ്ച 11 മണിക്ക് പ്രവേശനോത്സവം നടന്നു. 

Read more

കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തുന്ന സംഘം അറസ്റ്റിൽ.സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ.

ആനകല്ല്  പൊന്മല ഭാഗത്ത്‌ താമസിക്കുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ കല്ലമ്പളളി ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) ന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന

Read more

കാലവർഷം എത്തിക്കഴിഞ്ഞു .. ഇനി കനത്ത മഴയും, ശക്തമായ കാറ്റും ഒപ്പം അതിശക്തമായ ഇടിമിന്നലും; മിന്നലിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ ഈ മുൻകരുതലുകൾ അറിയാം…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (31/05/2026) മുതൽ 02/06/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 03/06/2026

Read more

“വിശ്വാസവെളിച്ചം” : കാഞ്ഞിരപ്പള്ളി രൂപതാസുവർണ ജൂബിലി വിശ്വാസ ജീവിതപരിശീലക മഹാസംഗമം നടത്തി.

കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശ്വാസജീവിത പരിശീലകരുടെ സംഗമം ‘വിശ്വാസ വെളിച്ചം’ കുമളി സെന്റ് തോമസ് ഫൊറോനാപ്പള്ളിയിൽ നടത്തപ്പെട്ടു. രൂപതയിലെ രണ്ടായിരത്തോളം വിശ്വാസ ജീവിത പരിശീലകർ പങ്കെടുത്ത

Read more

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ (തിങ്കൾ, ജൂൺ 1) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ

Read more

കൂടുതൽ വേതനം ആവശ്യപ്പെട്ട് അതിഥിത്തൊഴിലാളികൾ; നിർമ്മാണ, കൃഷി മേഖലകൾ പ്രതിസന്ധിയിൽ.

അതിഥിത്തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ടതോടെ നിർമാണ, കൃഷി മേഖലകൾ പ്രതിസന്ധിയിലേക്ക്. നാട്ടിൽ തൊഴിലാളികൾക്കു ക്ഷാമമായതോടെ നാളുകളായി അതിഥിത്തൊഴിലാളികളെ ആശ്രയിച്ചാണു നിർമാണ മേഖലയും കൃഷി മേഖലയും മുന്നോട്ടു പോയിരുന്നത്.

Read more

മാമ്പഴക്കാലത്തിന് ശേഷം വിപണി പിടിക്കാൻ ‘റംബൂട്ടാൻ’ എത്തി; പാതയോരങ്ങളില്‍ ഇനി റംബൂട്ടാൻ വസന്തം, കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ..

കാഞ്ഞിരപ്പള്ളി : മാമ്പഴക്കാലത്തിന് ശേഷം വിപണി പിടിക്കാൻ ‘മുള്ളൻപഴം’ അഥവാ റംബൂട്ടാൻ എത്തികഴിഞ്ഞു; പാതയോരങ്ങളില്‍ ഇനി റംബൂട്ടാൻ വസന്തം, കിലോയ്ക്ക് 200 രൂപയയ്ക്ക് മുകളിൽ… വേനലൊടുങ്ങി കാലവർഷം

Read more

കാലവർഷം നാലുദിവസത്തിനകം..

കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. കേരളത്തിലുൾപ്പെടെ മഴ പൊതുവേ കുറയുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90-ൽ

Read more

അറിയിപ്പ് : താത്കാലിക നഴ്‌സ് നിയമനം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ നാലിന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യതയുള്ള

Read more

കാഞ്ഞിരപ്പള്ളിയിലെ വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് 12 വർഷമാകുന്നു ; ഇഴജന്തുക്കളുടെ ശല്യത്തിൽ സമീപവാസികൾ ദുരിതത്തിൽ .. എംഎൽഎ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം .

കാഞ്ഞിരപ്പള്ളി : പേട്ട ഗവ. സ്കൂൾ മൈതാനത്ത് നിർമിച്ച വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 12 വർഷമാകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ മേൽക്കൂര

Read more

കാഞ്ഞിരപ്പള്ളിയിലെ എച്ച് വൺ എൻ വൺ പനി മരണം : കപ്പാട് മേഖലയിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ ഭയപ്പെടേണ്ട സാഹചര്യമില്ലന്ന് അറിയിച്ചു.

കാഞ്ഞിരപ്പള്ളി : എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ച കപ്പാട് മേഖലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചയാളുമായി

Read more

മീനച്ചിലാറ്റിൽ നീർനായ്ക്കളെ കണ്ടെത്തി.

ഈരാറ്റുപേട്ട: മീനച്ചിലാറിന്റെ ഇലക്കയം ഭാഗത്ത് നീർനായ്ക്കളെ കണ്ടെത്തി. തൊടുപുഴ റോഡിൽ ഇലക്കയം തടയണയിലാണ് നാല് നീർനായ്ക്കൾ നീന്തുന്നത് ശ്രദ്ധയിൽ പെട്ടത്. ശനിയാഴ്ച രാവിലെ തടയണയിൽ കുളിക്കാനെത്തിയവരാ ണ്

Read more

മുല്ലപ്പെരിയാറിൽ അന്താരാഷ്ട്ര വിദഗ്ധസംഘം പരിശോധന നടത്തണം -ജനസംരക്ഷണ സമിതി.

മുണ്ടക്കയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധസംഘത്തെ എത്തിച്ച് പരിശോധന നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംര ക്ഷണസമിതി. 130 വർഷം പിന്നിട്ട അണക്കെട്ടിന്റെ

Read more

കപ്പാട് മേഖലയിൽ എച്ച് 1 എൻ 1 ; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി: എച്ച്1 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് കപ്പാട് മേഖലയിൽ പ്രതിരോ ധപ്രവർത്തനങ്ങളുമായി ആ രോഗ്യവകുപ്പ്കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1 എൻ1സ്വകാര്യ ആശുപ്രതിയിലെ പരിശോധനയിൽ

Read more

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പനച്ചേപ്പള്ളി വഴി കൂവപ്പള്ളി റോഡിൽ യാത്ര ദുരിതം ; എംഎൽഎയ്ക്ക് നിവേദനം സമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം പനച്ചേപ്പള്ളി വഴി കൂവപ്പള്ളിക്ക് പോകുന്ന കാഞ്ഞിരപ്പള്ളി-കൂവപ്പള്ളി റോഡിൽ യാത്രാദുരിതം. വാട്ടർ അഥോറിറ്റിയുടെയും ടെലിഫോൺ വകുപ്പിന്റെയും കേബിളുകൾ സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചിട്ട ശേഷം മണ്ണ് നീക്കം

Read more

മികവിന് അംഗീകാരവുമായി കൂട്ടിക്കൽ സെന്റ് ജോർജിലെ ലിറ്റിൽ കൈറ്റ്സ്.

കൂട്ടിക്കൽ: സെന്റ് ജോർജ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂ ണിറ്റിന് സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള അംഗീകാരമായ എ ഗ്രേഡ്. തുടർച്ചയായി രണ്ടാം വർഷമാണ് സ്‌കൂൾ ഈ നേട്ട

Read more

എരുമേലി ഫൊറോനയില്‍  ബഥേല്‍ സംഗമത്തിന് തുടക്കമായി.

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹായം തേടി രൂപതാ മാതൃവേദി, ഇടവകതലത്തില്‍ ഒരുക്കുന്ന, എരുമേലി ഫൊറോനയിലെ ബഥേല്‍ സംഗമത്തിന് എയ്ഞ്ചല്‍വാലി ഇടവകയില്‍ തുടക്കമായി. ഫൊറോനാ

Read more

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.

മുൻ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ

Read more

സർജിക്വീൻസ് : മേരീക്വീൻസിൽ നഴ്സുമാർക്കായുള്ള മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മധ്യകേരളത്തിലെ നഴ്സുമാർക്കായി മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടിയുടെ ഭാഗമായുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശസ്ത്രക്രിയാ വിഭാഗങ്ങളിൽ അണുബാധ

Read more

അതിഥിത്തൊഴിലാളികൾ മടങ്ങി വന്നില്ല..പാതിവഴിയിൽ നിലച്ച് നിർമ്മാണങ്ങൾ..

വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികളുടെ മടങ്ങിവരവ് വൈകിയതോടെ കാഞ്ഞിരപ്പള്ളി മേഖലയിലെ നിർമാണമേഖലയിൽ സ്തംഭനം. ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തീവ്രവോട്ടർപ്പട്ടിക പരിഷ്കരണത്തിനുമായി നാട്ടിലേക്കുപോയ അതിഥിത്തൊഴിലാളികളിൽ ചെറിയ ശതമാനം

Read more

എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു .. അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ എങ്ങനെ?രോഗ ലക്ഷണങ്ങൾ എന്തൊക്കെ ? വരാതിരിക്കുവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?

എരുമേലി : എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ഒരു യുവാവിന് ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി

Read more

ഇടിമിന്നൽ നാശം വിതയ്ക്കുന്നു.. മുക്കൂട്ടുതറയിൽ മിന്നലേറ്റ് പശുവും കിടാരിയും ചത്തു. ഉടമ രക്ഷപെട്ടത് അത്ഭുതകരമായി..

മുക്കൂട്ടുതറ : ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും കിടാരിയും ചത്തു. മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് ജോസ്കുട്ടി ചാക്കോയുടെ പശുവും കിടാരിയും ആണ് ചത്തത്. കഴിഞ്ഞ ദിവസം രാവിലെ 5.30

Read more

കാഞ്ഞിരപ്പള്ളിയിൽ H1N1 പനി മരണം ; എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം പനി മരണം. പനി സൂക്ഷിച്ചില്ലെങ്കിൽ മാരകമായേക്കും..

കാഞ്ഞിരപ്പള്ളി : ബുധനാഴ്ച മരണപ്പെട്ട കാഞ്ഞിരപ്പള്ളി കപ്പാട്‌ സ്വദേശിയായ ജൂവലറി ജീവനക്കാൻ ജെയ്‌സൺ ജോസഫിന്റെ മരണം H1N1 പനി മൂലം ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി . പനിബാധിച്ച്

Read more

ഊത്തപിടിച്ചാൽ പിടിവീഴും .. 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം..

കാലവർഷം എത്താറായി. പുഴമീനുകളുടെ പ്രജനനകാലവുമായി. എന്നാൽ, വയറുനിറയെ മുട്ടകളുമായി എത്തുന്ന ഈ നാടൻ മീനുകളെ വിനോദത്തിനായി പിടികൂടരുതെന്ന് ഫിഷറീസ് വകുപ്പ്. ജൂൺ പകുതിയോടെ പെയ്യുന്ന കാലവർഷത്തോടൊപ്പമാണ് പുഴമീനുകളുടെ

Read more

ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.

പൊൻകുന്നം : കാഞ്ഞിരപ്പള്ളി എക്സൈസ് റെയ്ഞ്ച് ഓഫീസും പൊൻകുന്നം സ്പെഷ്യൽ സബ് ജയിലും ചേർന്ന് വിമുക്തി മിഷന്റെ ഭാഗമായി ജയിലിൽ ‘പുനർജനി 2026’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

Read more

മാലിന്യംതള്ളൽ നിരീക്ഷണ ക്യാമറയുടെ ചുവട്ടിൽ; പരിസരമാകെ ദുർഗന്ധം.

എരുമേലി : എരുമേലി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. എരുമേലി സി.പി.എം. ഓഫീസിന് എതിർവശം പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയുടെ താഴെ മാലിന്യം കെട്ടിക്കിടക്കുന്നു. ഒട്ടേറെ

Read more

മെഡിറ്റേഷൻ ക്ലാസ് നടത്തി.

എരുമേലി: സേവാഭാരതി എരുമേലി യൂണിറ്റ് വിദ്യാർഥികൾക്കായി സൗജന്യ മെഡിറ്റേഷൻ ക്ലാസ് നടത്തി. പഠനത്തിൽ ഏകാഗ്രത, ആത്മവിശ്വാസം, ദിശാബോധം എന്നിവ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.രാഷ്ട്രീയ സ്വയം സേവകസംഘം

Read more

അനിയന്മാർക്ക് പിന്നാലെ ചേച്ചിമാരും എ പ്ലസ്‌.

കാഞ്ഞിരപ്പള്ളി : അനിയന്മാർക്ക് പിന്നാലെ എ പ്ലസ് നേട്ടവുമായി ചേച്ചിമാരും. എ.കെ.ജെ.എം. സ്കൂളിലെ സഹോദരങ്ങളാണ് പത്താം ക്ലാസിൽ അനിയന്മാരും പ്ലസ് ടുവിൽ ചേച്ചിമാരും ഈ വർഷം എ

Read more

നവീകരണം കാത്ത് കാഞ്ഞിരപ്പള്ളിയിലെ റോഡുകൾ.

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി- കുളത്തൂർമൂഴി റോഡ് നിർമാണത്തിൻ്റെ ഭാഗമായി മണിമല റോഡ് അടച്ചതോടെ മണിമല റോഡിൽ പ്രവേശിക്കുന്നതിനായുള്ള റോഡിലെ കുഴികൾ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദേശീയപാതയിൽനിന്ന് പ്രവേശിക്കു ന്ന വിവിധ

Read more

സി.പി.ഐ.എം പ്രതിഷേധിച്ചു.

പൊൻകുന്നം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുണ്ടായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി

Read more

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം 30 ന്

. കാഞ്ഞിരപ്പള്ളി : മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ

Read more

കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി ചിറക്കടവ് പഞ്ചായത്തിൽ നന്ദി പരൃടനം നടത്തി.

കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബിയുടെ ചിറക്കടവ് പഞ്ചായത്തിലെ സമ്മതിദായകരോട് നന്ദി അറിയിച്ചു കൊണ്ടുള്ള മണ്ഡല പരൃടനം കുന്നുംഭാഗത്ത് ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

Read more

പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല; സേവനം ആഴ്ചയിൽ ഒരു ദിവസം മാത്രം.

മുണ്ടക്കയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രം. രോഗികൾ ദുരിതത്തിൽ. സ്ഥിരം ഉണ്ടായിരുന്ന ഡോക്ടർ മാറിയതോടെ കഴിഞ്ഞ 8 മുതൽ താൽക്കാലിക

Read more

അനുമോദനവും പഠനോപകരണ വിതരണവും നടത്തി.

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22, എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും

Read more
error: Content is protected !!